March 24, 2026

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയിപീഡനം; പ്രതി തൃശൂരിൽ പിടിയിൽ

  • November 22, 2025
  • 0 min read
പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയിപീഡനം; പ്രതി തൃശൂരിൽ പിടിയിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 22 കാരനായ ആസിഫ് മുഹമ്മദ് പിടിയിൽ. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വിതുര പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിയുടെ വീട്ടിന് സമീപത്തുനിന്നാണ് പ്രതി അവളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും കേസ് കൂടുതൽ തെളിവുകൾ സമാഹരിക്കുന്നതിനുമായി പൊലീസ് നടപടികൾ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *