സംസ്ഥാനത്ത് വ്യാജ മരുന്ന് വിൽപ്പന: രണ്ട് മൊത്തവിതരണ സ്ഥാപനങ്ങൾക്കെതിരെ കേസ്; ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം : തൃശൂർ: സംസ്ഥാനത്ത് വ്യാജ മരുന്നുകൾ വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ ശക്തമായ പരിശോധന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടരുന്നു. ഇതിന്റെ ഭാഗമായി Cipla കമ്പനിയുടേതെന്ന വ്യാജേന മരുന്നുകൾ സ്റ്റോക്ക് ചെയ്ത് വിൽപനയ്ക്കൊരുങ്ങിയപ്പോൾ, രണ്ടു മരുന്ന് മൊത്തവിതരണ സ്ഥാപനങ്ങൾ പിടിയിലായി.തിരുവനന്തപുരം ബാലരാമപുരത്തും, തൃശൂർ പൂങ്കുന്നത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പരിശോധനയിൽ കുടുങ്ങിയത്. ഇവർക്കെതിരെ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരിശോധനയിൽ പിടികൂടിയ മരുന്നുകൾ Ciplaയുടെ പേര് ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. മരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനും സംഘത്തിന്റെ പ്രവർത്തനം പുറത്തുകൊണ്ടുവരുന്നതിനുമായി അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.ഡ്രഗ്സ് കൺട്രോളർ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വ്യാജ മരുന്ന് വിതരണം ആരോഗ്യരംഗത്തേക്കെയുള്ള ഗുരുതര ഭീഷണിയാണെന്നതിനാൽ ശക്തമായ നടപടി തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.




