December 7, 2025

ചാരുംമൂട് കരിമുളക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലനാട് ചാനൽ റിപ്പോർട്ടർ അനീഷ് ചുനക്കര ഉൾപ്പെടെയുള്ളവർക്ക് ആദരവ്

  • November 12, 2025
  • 1 min read
ചാരുംമൂട് കരിമുളക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലനാട് ചാനൽ റിപ്പോർട്ടർ അനീഷ് ചുനക്കര ഉൾപ്പെടെയുള്ളവർക്ക് ആദരവ്

കോച്ചി:ചാരുംമൂട് കരിമുളക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മലനാട് ടി.വി ന്യൂസ് റിപ്പോർട്ടർ അനീഷ് ചുനക്കരയും 24 ന്യൂസിന്റെ മാവേലിക്കര-ചാരുംമൂട് റിപ്പോർട്ടറും ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ ആദരിച്ചു.

പരിശുദ്ധ ബസലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ അനുഗ്രഹാശംസകളോടെ നടന്ന ചടങ്ങിൽ, ചാരുംമൂട് മീഡിയ സെന്ററും പ്രസ് ക്ലബ്ബും ചേർന്ന് എല്ലാ മാധ്യമ പ്രവർത്തകരെയും ആദരിച്ചു.സീനിയർ-ജൂനിയർ വ്യത്യാസമില്ലാതെ മാധ്യമപ്രവർത്തകർ നടത്തുന്ന സേവനത്തെ അംഗീകരിച്ചുകൊണ്ടാണ് ഈ ആദരവ് നൽകിയത്. ചടങ്ങ് സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ പള്ളിയിലെ പിതാവിനും കമ്മിറ്റി അംഗങ്ങൾക്കും പള്ളിയിലെ വിശ്വാസികൾക്കും ചാരുംമൂട് മീഡിയ സെന്റർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.അനീഷ് ചുനക്കരക്ക് ഇതുവരെ നാഷണൽ അവാർഡ് ഉൾപ്പെടെ എട്ടോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടിയ അനീഷ് ഇപ്പോൾ മലനാട് ടി.വി സ്റ്റേറ്റ് റിപ്പോർട്ടറായാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *