December 7, 2025

എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി

  • November 12, 2025
  • 0 min read
എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി

എടപ്പാൾ : കണ്ടനകത്ത് മകളെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ജന (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സെബ്രിബ്രൽ പാൾസി ബാധിതയായിരുന്നു അഞ്ജന. അഞ്ജനയെ വീട്ടിലുണ്ടായിരുന്ന ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ അനിത കുമാരി (57) വീടിന് പുറത്ത് മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഏതാനും മാസം മുമ്പാണ് അനിതകുമാരിയുടെ ഭർത്താവ് അസുഖം ബാധിച്ച് മരിക്കുന്നത് അതിനുശേഷം ഇവർ വലിയ വിഷാദത്തിലായിരുന്നു.
ആശുപത്രി ജീവനക്കാരനായ മകൻ ജോലിക്ക് പോയ സമയത്താണ് ഈ കൊലപാതകവും ആത്മഹത്യയും നടന്നത് എന്നാണ് കരുതുന്നത്.
പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *