വണ്ടൂരിൽ മരംമുറിക്കുമ്പോൾ അപകടം; 32കാരന് ദാരുണാന്ത്യം
വണ്ടൂര്‍: മരംമുറിക്കുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തില്‍ യുവാവ് മരിച്ചു. നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം ഉണ്ടായത്. നടുവത്ത് അങ്ങാടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ മരം മുറിച്ചുമാറ്റുന്നതിനിടെ, മുറിച്ചുമാറ്റിയ മരകമ്പ് പൊട്ടി വിപിൻ നിൽക്കുന്ന കമ്പിലേക്ക് വീണ്, ഇരു കമ്പുകളും പൊട്ടി വീഴുകയായിരുന്നു.തീവ്രമായി പരിക്കേറ്റ വിപിനെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.




