മകന്റെ വേർപാടിൽ മനംനൊന്ത് അമ്മയും ജീവനൊടുക്കി: നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത് വിതുരയിൽ
വിതുര: മകന്റെ വേർപാടിൽ മനംനൊന്ത് അമ്മയും ജീവനൊടുക്കിയ ദാരുണ സംഭവം.ആനപ്പെട്ടി ഹരിവിലാസത്തിലെ ദിവ്യ (41) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കിണറ്റിൽ എന്തോ വീണ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ ദിവ്യയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ദിവ്യയുടെ ഏക മകനായ ഹരിയെ കഴിഞ്ഞ മാസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. അതിന്റെ ആഘാതത്തിൽ ദിവ്യ ഏറെ വിഷമത്തിലായിരുന്നു.അടുത്തിടെ ആരോടും സംസാരിക്കാതെയും വീടിനുള്ളിൽ നിന്നുമാത്രം കഴിയുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
