തലച്ചോറിൽ രക്തസ്രാവം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസർ അന്തരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസർ കാര്യവട്ടം റോയൽ ഹിൽസ് അറോറയിൽ ഡോ.സൂനം ജോൺ(45) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുക ആയിരുന്നു. ഭർത്താവ്: ഡോ കോളിൻ ഫെർണാണ്ടസ് (കുടുംബാരോഗ്യ കേന്ദ്രം, വെളിയം). മകൾ: ആർമിധ ആൻ കോളിൻ (വിദ്യാർത്ഥി, മാർ ബസേലിയോസ് കോളേജ്). പരേതനായ അഡ്വ. തേവലക്കര എസ് ജോണിൻ്റെയും പൂമംഗലം കുടുംബാംഗം ആനിയമ്മ (റിട്ട. കെഎംഎം എൽ) യുടെയും മകളാണ്. സംസ്കാരം ഇന്ന് (28/10/2025) വൈകുന്നേരം 4 ന് കാര്യവട്ടം ക്രിസ്തുരാജ ദേവാലയത്തിൽ നടക്കും. സഹോദരങ്ങൾ: പ്രസൂൻ, ഡോ സുമം, ജിത്ത്, മെർളി…
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ ഒൻപതിന് പൊതുദർശനത്തിനു വയ്ക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ. സൂനം ജോൺ, 2009 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ലക്ചറർ ആയി സേവനമാരംഭിച്ചു. തുടർന്ന് സിഎംസി വെല്ലൂരിൽ നിന്ന് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എം ഡി യും നേടി. കൊല്ലത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്…
