ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് ഒളിവിൽ
ആറ്റിങ്ങൽ മൂന്നുമുക്കിലെ ഒരു ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ 40 വയസ്സുകാരി ആസ്മിനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് പ്രദേശത്തെ ഞെട്ടിച്ചത്.ഇന്ന് രാവിലെയാണ് ലോഡ്ജ് ജീവനക്കാർ മുറിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.യുവതിയോടൊപ്പം ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞ മുപ്പതുകാരനായ യുവാവ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ തേടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് പോലീസ് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
