തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം: 20 പവനും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു
തിരുവനന്തപുരം വിഴിഞ്ഞത്ത് വീട് കുത്തി തുറന്ന് മോഷണം. സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. 20 പവനും ഒരു ലക്ഷം രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. വെണ്ണിയൂര്‍ സ്വദേശി ഗിൽബർട്ടിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മകൻ്റെസ്വർണമാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു



