March 24, 2026

ശ്രീ പത്മനാഭ സന്നിധിയിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര : പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു

  • September 20, 2025
  • 1 min read
ശ്രീ പത്മനാഭ സന്നിധിയിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര : പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു

ശ്രീ പത്മനാഭ സന്നിധിയിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര പത്മനാഭ പുരം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു…തേവാരക്കെട്ട് സരസ്വതി ദേവി, ശുചീന്ദ്രം മുന്നൂറ്റിനങ്ക, വേളിമല കുമാരസ്വാമി എന്നീ വിഗ്രഹങ്ങളെയാണ് അനന്തപുരിയിലേക്ക് എഴുന്നള്ളിക്കുന്നത്. ഇന്ന് രാത്രി കുഴിത്തുറ മഹാദേവക്ഷേത്രം, നാളെ രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഇറക്കിപ്പൂജ നടത്തും. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ തിങ്കളാഴ്ച രാവിലെ 11.30-ന് വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകും. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും.വിഗ്രഹങ്ങൾക്ക് തിങ്കളാഴ്ച രാവിലെ നഗരാതിർത്തിയായ നേമത്ത് ഔദ്യോഗിക സ്വീകരണം നൽകും. തിങ്കളാഴ്ച വൈകീട്ട് 6.30 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഘോഷയാത്ര എത്തിച്ചേരും.”ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ ഈ ഘോഷയാത്രയ്ക്കു തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേൽപു നൽകും.

Leave a Reply

Your email address will not be published. Required fields are marked *