മലയാളി നഴ്സ് യു കെ യിൽ മരണമടഞ്ഞു
.ഈസ്റ്റ് ബോണ്‍ : ഈസ്റ്റ് ബോണിൽ താമസിച്ച് വന്ന ഇരവിമംഗലം പൂതകരിയില്‍ ശ്രീ സാബുവിന്റെ ഭാര്യ കരിങ്കുന്നം കുഴിപ്പാറക്കല്‍ കുടുംബാംഗം ശ്രീമതി റീന സാബുവാണ് (54 വയസ്സ്) വിടവാങ്ങിയത്. കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ്‌ബോണില്‍ താമസിക്കുകയാണ് ശ്രീമതി റീന സാബുവും കുടുംബവും. ഇംഗില്‍വുഡ് നഴ്‌സിംഗ് ഹോമിലാണ് റീന സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്നത്.മക്കൾ : സോബിന്‍ സാബു, സിംനാ സാബു, ലെന സാബു. മരുമകള്‍ : അനബെല്‍.സംസ്‌കാരം പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




