March 24, 2026

ഡെറാഡൂണിൽ നീന്തൽകുളത്തിൽ മരിച്ച ജവാന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

  • September 13, 2025
  • 0 min read
ഡെറാഡൂണിൽ നീന്തൽകുളത്തിൽ മരിച്ച ജവാന്റെ  മൃതദേഹം ഇന്ന്  തിരുവനന്തപുരത്ത് എത്തിക്കും.

ഡെറാഡൂണിൽ നീന്തൽകുളത്തിൽ മരിച്ച ജവാൻ ബാലുവിന്റെ മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും… ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം പാപ്പനംകോട് വിശ്വബരൻ നഗർ സ്വദേശിയാണ് ബാലു.ഇന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരത്തു എത്തിയ്ക്കുന്ന ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷംനാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *