March 24, 2026

വർക്കലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്.

  • September 7, 2025
  • 0 min read
വർക്കലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്.

തിരുവനന്തപുരം :വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക് പറ്റി. ആര്‍ വണ്‍ ഫൈവ് ബൈക്കിലെത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്താണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി അബ്ദുൽ റഫൂഫിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *