അഫ്ഘാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 800 കടന്നു; ദുരന്ത മേഖലയില്‍ സഹായം എത്തിച്ച് ഇന്ത്യ
അഫ്ഘാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 800 കടന്നതായി റിപ്പോർട്ട്. രണ്ടായിരത്തി അഞ്ഞൂറിലേറെ പേർക്ക് പരിക്കുണ്ട്. കുനാർ പ്രവിശ്യയിൽ ജലാലാബാദ് നഗരത്തിനടുത്ത് ഇന്നലെയാണ് ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.All India Radio News#airnewstvm
