ഓണവധിക്ക് നാട്ടിലെത്തി :പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഓണാവധിക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. യോവിൽ എൻഎച്ച്എസ് ട്രസ്റ്റിലെ നഴ്‌സായ രശ്മി നായരാണ് ഭാര്യ. മകൻ: അമൻ. പെരുന്ന അമൃതവർഷിണിയിൽ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കൾ.
