February 5, 2026

ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ; അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

  • August 30, 2025
  • 1 min read
ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ; അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

സ്വതന്ത്രവും, സമാധാനപരവും, നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരത, പ്രതിരോധ – സമുദ്ര സുരക്ഷാ വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും ഒരേ ആശങ്കകളാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 10 വർഷത്തിൽ ജപ്പാൻ, ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്താൻ ധാരണയായതായി അദ്ദേഹം അറിയിച്ചു. ഇന്നലെ ടോക്കിയോയിൽ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ടോക്കിയോയിൽ 16 ഗവർണർമാരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ അഭിവൃദ്ധിയിലേക്ക് മുന്നേറുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *