March 24, 2026

പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

  • August 27, 2025
  • 1 min read
പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം ;ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ചൂളയിൽ കീർത്തനത്തിൽ വേണു – സുനിത ദമ്പതികളുടെ മകൾ കീർത്തന (17) ആണ് മരിച്ചത്. വീടിനുളളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ്…….ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെയാണ്ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ഉടൻതന്നെ ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പരിശോധനാഫലം ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.”അമ്മ വഴക്ക് പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാർത്തിക്കാണ് സഹോദരൻ.

Leave a Reply

Your email address will not be published. Required fields are marked *