March 24, 2026

ഇരിങ്ങാലക്കുടയിൽ യുവാവിനെ ഹെൽമറ്റ്കൊണ്ട് ആക്രമിച്ചു: പ്രതി അറസ്റ്റിൽ

  • August 22, 2025
  • 0 min read
ഇരിങ്ങാലക്കുടയിൽ യുവാവിനെ ഹെൽമറ്റ്കൊണ്ട്  ആക്രമിച്ചു: പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷ് (36) കരൂപടന്ന സ്കൂളിൽ നിന്ന് 7 വയസുള്ള കുട്ടിയെ കൊണ്ട് പോകുന്നതിനായി വന്ന സമയം സ്കൂളിന് മുൻവശം റോഡിലൂടെ ഒരാൾ ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിച്ച് വരുന്നത് കണ്ട് പതുക്കെ പോകാൻ പറയുകയും ബുള്ളറ്റ് നിർത്തി വിനീഷിന്റെ അടുത്തേക്ക് വന്ന പ്രതി വിനീഷുമായി തർക്കത്തിൽ ഏർപ്പെട്ട് തുടർന്നുള്ള വൈരാഗ്യത്താൽ വിനീഷിനെ ഹെൽമെറ്റ് കൊണ്ട് മുഖത്തടിച്ചും മറ്റും ആക്രമിച്ച് പരിക്കേൽപിച്ചതിന് വിനീഷിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *