February 5, 2026

മക്കളെയും പേരക്കുട്ടികളെയും കാണാൻ യു കെ യിൽ എത്തിയ പിതാവ് അന്തരിച്ചു

  • August 18, 2025
  • 0 min read
മക്കളെയും പേരക്കുട്ടികളെയും കാണാൻ യു കെ യിൽ എത്തിയ പിതാവ് അന്തരിച്ചു

സ്കോട്ട്ലൻഡ്‌ : മക്കളെയും പേരക്കുട്ടികളെയും കാണാനായി നാട്ടില്‍ നിന്നെത്തിയ പിതാവിന് സ്‌കോട്‌ലന്റില്‍ മരണം. സെന്‍ട്രല്‍ സ്‌കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റായ ശ്രീ ജൂബിയുടെ പിതാവ് ശ്രീ എബ്രഹാം മുള്ളുപറമ്പിലാണ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.നാട്ടില്‍ നിന്നും സ്‌കോട്‌ലന്റില്‍ എത്തിയ ദിവസങ്ങള്‍ക്ക് ഉള്ളില്‍ ശ്രീ എബ്രഹാമിന് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. നാട്ടില്‍ നിന്നും കാന്‍സര്‍ രോഗം സ്ഥീരികരിച്ച ശേഷമാണ് അദ്ദേഹം മക്കളുടെ അടുത്തേക്ക് എത്തിയത്. തുടര്‍ന്ന് ആരോഗ്യം മോശമാവുകയും ജൂലൈ 30 ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശ്രീ എബ്രഹാം മരണമടയുകയായിരുന്നു.ഭാര്യ : ശ്രീമതി ആലിസ് എബ്രഹാം . മക്കള്‍ : ജൂബി എബ്രഹാം, ജ്യോതി എബ്രഹാം, മരുമക്കള്‍ : ബിബിന്‍ റ്റോണിയോ, റ്റിനു തോമസ്, കൊച്ചുമക്കള്‍ : എയ്ഡന്‍ ആന്റണി ബിബിന്‍, ഇവാനാ ഇസബെല്‍ ബിബിന്‍, എഡ്വിന്‍ എബ്രഹാം ബിബിന്‍.സംസ്കാരം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *