തിരുവനന്തപുരത്ത് പരിശീലനത്തിനിടെ കാർ ഇടിച്ചുകയറിയ സംഭവം :ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.

