April 16, 2026

തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് :മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിന് നോട്ടീസ്

  • August 10, 2025
  • 0 min read
തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് :മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിന്  നോട്ടീസ്

തൃശ്ശൂരിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സുതാര്യമായ രീതിയിലാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതെന്ന് ശ്രീ രത്തന്‍. യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് പെറ്റീഷന്‍റെ രൂപത്തില്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂയെന്ന് നോട്ടീസില്‍ പറയുന്നു. മുന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ വി എസ് സുനില്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശക്തമായി അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *