March 24, 2026

വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി:മൂന്ന് ദിവസത്തെ ദുഖാചരണം

  • July 21, 2025
  • 0 min read
വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി:മൂന്ന് ദിവസത്തെ ദുഖാചരണം

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ മൃതദേഹം അല്‍പ സമയത്തിനകം തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് എത്തിക്കും. രാത്രിയോടെ വസതിയിലേക്ക് കൊണ്ട് പോകും.നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിലെ പൊതു ദർശനത്തിനുശേഷം ഉച്ച തിരിഞ്ഞ് ദേശീയ പാത വഴി ആലപ്പുഴയിലെ വസതിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വസതിയിൽ എത്തിച്ച ശേഷം മറ്റന്നാള്‍ രാവിലെ സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. മറ്റന്നാള്‍ വൈകുന്നേരം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം. വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നാളെ മുതല്‍ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *