കൊല്ലത്ത് തുണിക്കടയിൽ കടയുടമയും യുവതിയും മരിച്ച നിലയിൽ
കൊല്ലം ആയൂരിൽ തുണിക്കടക്കുള്ളിൽ കടയുടമയേയും യുവതിയേയും മരിച്ച നിലയിൽ കാണപ്പെട്ടു. കടയുടമ കോഴിക്കോട് സ്വദേശിയായ അലി മാനേജർ പള്ളിക്കൽ സ്വദേശിയായ ദിവ്യമോളേയും മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവർ തമ്മിൽ അടുപ്പമായിരുന്നു എന്ന് പറയപ്പെടുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ ദിവ്യ വീട്ടിലെത്തിയിരുന്നില്ല വീട്ടുകാർ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ന് രാവിലെ തുണിക്കടയിലെ ജീവനക്കാരെത്തിയിട്ടും കട തുറക്കാഞ്ഞതിനെ തുടർന്ന് അവർ പിന്നിലൂടെത്തി നടത്തിയ പരിശോധനയിലാണ് കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ലാവിഷ് എന്ന പേരിൽ ആയൂരിൽ ഈ തുണിക്കട ആരംഭിക്കുന്നത്. ചടയമംഗലത്തും ഇവർക്ക് മറ്റൊരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ദിവ്യമോൾ ഇവിടെയും ജീവനക്കാരിയായിരുന്നു. പുതിയ സ്ഥാപനം തുടങ്ങിയതോടെയാണ് ആയൂരിലേക്ക് മാറിയത്.

