March 24, 2026

തിരുവനന്തപുരത്ത് കാണാതായ വയോധിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

  • July 15, 2025
  • 0 min read
തിരുവനന്തപുരത്ത് കാണാതായ വയോധിക പീഡനത്തിനിരയായി  കൊല്ലപ്പെട്ട നിലയിൽ;  തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.സ്ഥിരമായി പള്ളികൾ സന്ദർശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്നാട്ടിൽ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെൽവേലിയിൽ വച്ച് സഹായം നടിച്ച് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.വയോധികയെ കാണാതായതിന് പിന്നാലെ തന്നെ കുടുംബം നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ വർക്കല ഭാഗത്ത് കാണാതായ വയോധികയെ അവസാനമായി കണ്ടുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മൃതദേഹം തിരുനെൽവേലിയിൽ കണ്ടെത്തിയെന്ന് തമിഴ്നാട് പോലീസ് ആണ് കേരള പോലീസിനെ വിവരം അറിയിക്കുന്നത്. തിരുനെൽവേലിയിലെ ഒരാളൊഴിഞ്ഞ പറമ്പിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *