കല്ലടയാറ്റിൽ ചാടി യുവാവ് മരിച്ചു:മരിച്ചത് തേവലക്കര സ്വദേശി
കൊല്ലം :ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി തേവലക്കര സ്വദേശിയായ യുവാവ് മരിച്ചു. ചവറ തേവലക്കര പ്ലാച്ചേരിൽ അനീഷ് കൃഷ്ണൻ (38) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയ്യാൾ ആറ്റിലേക്ക് ചാടിയത്. തുടർന്ന് പ്രദേശ വാസികൾ ശാസ്താംകോട്ട ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.

