March 24, 2026

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു: 11 പേർക്ക് പരുക്ക്

  • July 6, 2025
  • 0 min read
തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു: 11 പേർക്ക് പരുക്ക്

തിരുവനന്തപുരം നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഓർഡിനറി ബസ് ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ നിന്ന് നെയ്യാർഡാമിലേക്കും അമ്പൂരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു ഡ്രൈവറേയും യാത്രക്കാരെയും സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *