തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന പരാതിക്ക് പരിഹാരമാകുന്നു. ഹൈദ്രാബാദില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സാ പ്രതിസന്ധി ഉണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിന്‍റെ പരാതിക്ക് പരിഹാരമാകുന്നു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം മെഡിക്കൽ ഉപകരണങ്ങൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആവശ്യമായ ലത്തോകാസ്റ്റ് പ്രോ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ ആരംഭിച്ചു. യൂറോളജി വിഭാഗത്തിൽ ഒരു ഉപകരണം കേടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ മുടങ്ങിയിരുന്നു. All India Radio News#airnewstvm

