ചരിത്ര നിമിഷം :ഇന്ത്യക്ക് അഭിമാനമായി ശുഭാംശു ശുക്ല ആക്‌സിയം- 4 യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
ചരിത്രനേട്ടത്തിലൂടെ ഇന്ത്യക്ക് അഭിമാനമായി ശുഭാംശു ശുക്ല. ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായ ശുഭാംശു ശുക്ല അടക്കമുള്ള നാല് യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ യാത്രികന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. രാകേഷ് ശർമയ്ക്ക് ശേഷം, നാല് പതിറ്റാണ്ടുകൾക്കിപ്പുറം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുഭാൻശു. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാൻശു ശുക്ല, ആക്‌സിയം-4 ദൗത്യത്തിന്റെ മിഷൻ പൈലറ്റാണ്. 14 ദിവസത്തെ പര്യവേഷണത്തിനായാണ് ആക്‌സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തിലെത്തിയത്.All India Radio News#airnewstvm


