February 5, 2026

­ഇറാന്‍-ഇസ്രയേല്‍ വെടിനിർത്തൽ പ്രാബല്യത്തിൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

  • June 24, 2025
  • 1 min read
­ഇറാന്‍-ഇസ്രയേല്‍ വെടിനിർത്തൽ പ്രാബല്യത്തിൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ഇസ്രയേല്‍ ആരോപണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ സ്ഥിരീകരണം

ഇറാന്‍-ഇസ്രയേല്‍ വെടിനിർത്തൽ പ്രാബല്യത്തിൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇസ്രായേൽ ആക്രമണം നടത്തില്ലെന്നും എല്ലാ സൈനിക വിമാനങ്ങളെയും ഇസ്രായേൽ മടക്കിവിളിച്ചതായും ട്രംപ് വ്യക്തമാക്കി. ഇറാൻ വെടിനിർത്തൽ ലംഘിച്ചതായി ഇസ്രായേൽ പ്രതിരോധ സേന ആരോപിച്ചതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രത്യാക്രമണം നടത്തുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. എന്നാൽ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ ലംഘനം സംബന്ധിച്ച വാർത്തകളും പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *