February 5, 2026

സൗദിയിൽ വാഹനാപകടത്തിൽപ്പെട്ടു: മലയാളി പെൺകുട്ടിക്ക്‌ ദാരുണാന്ത്യം

  • June 24, 2025
  • 0 min read
സൗദിയിൽ വാഹനാപകടത്തിൽപ്പെട്ടു: മലയാളി പെൺകുട്ടിക്ക്‌ ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ പുലർച്ചയോടെ തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറും കുടുംബവുമാണ്അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരതരമാണെന്നാണ് ലഭിക്കുന്ന വിവരം.സന്ദർശക വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് ബഹറൈനിൽ പോയി തിരിച്ച് റിയാദിലേക്ക് വരുന്നതിനിടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *