March 23, 2026

തിരുവല്ലയിൽ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരുക്ക്

  • June 18, 2025
  • 1 min read
തിരുവല്ലയിൽ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരുക്ക്


തിരുവല്ലയിലെ പൊടിയാടിയില്‍ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.

പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.

വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്റ്റോപ്പില്‍ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതില്‍ പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര-തിരുവല്ല റൂട്ടില്‍ ഓടുന്ന രഘു മോൻ എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ച്‌ വീണത്.

സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയാൾ കാവുംഭാഗം ജങ്ഷനില്‍ വച്ച്‌ തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ അദ്ദേഹത്തോട് തട്ടിക്കയറി.
തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതില്‍ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാർഥി പുറത്തേക്ക് വീഴുകയായിരുന്നു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *