March 23, 2026

തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു.

  • June 13, 2025
  • 0 min read
തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. പൂവച്ചല്‍ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തില്‍ പെട്ടത്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മനോജ് ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്.സ്‌കൂട്ടറില്‍ പോവുകയായിരുന്നു ജീവനക്കാരിയുടെ പിന്നില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഇടിച്ചു തെറിപ്പിച്ച ശേഷം 15 മീറ്ററിലധികം അധികം ദൂരം സ്‌കൂട്ടറിനെ പൊലീസ് ഉദ്യോഗസ്ഥന്‌റെ കാര്‍ വലിച്ചിഴച്ചു.കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *