April 22, 2025

നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍.

  • April 15, 2025
  • 0 min read
നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍.

തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്.ഇവരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുളസിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അധികൃതര്‍ കണ്ടെടുത്തത്. ബാങ്കോക്കില്‍നിന്ന് തായ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി നെടുമ്ബാശ്ശേരിയിലെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യംചെയ്തു വരികയാണ്.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *