ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

മണ്ണാർക്കാട് : ചങ്ങലീരി ഞെട്ടരക്കടവ് പാലത്തിനുസമീപം ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്. ചങ്ങലീരി സ്വദേശികളായ പറമ്പുള്ളി കൃഷ്ണൻ (60), പൊരുന്നിക്കോട്ടിൽ രാമചന്ദ്രൻ (55), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് രാജൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് ഏഴിനാണ് അപകടം. മൂവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ല.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി