നെന്മാറയിൽ ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം:ഡ്രൈവർക്ക് പരുക്ക്

നെന്മാറ: കയറാടി കൈതച്ചിറയിൽ ലോറി കനാലിലോട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 8 മണിയോടുകൂടിയാണ് അപകടം നടന്നത്. കൊയ്ത്ത് മെഷീൻ കയറ്റിവന്ന ലോറി മെഷീൻ ഇറക്കിയശേഷം തിരികെ പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ സൈഡിൽ ഉള്ള കനാലിലേക്കാണ് ലോറി മറിഞ്ഞത്. നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഡ്രൈവറെ വണ്ടിയിൽ നിന്നും പുറത്തെത്തിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി