March 14, 2025

രേഖകളില്ലാതെ കടത്തിയ 26 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പാലക്കാട്‌ പിടിയിൽ

  • March 14, 2025
  • 1 min read
രേഖകളില്ലാതെ കടത്തിയ 26 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പാലക്കാട്‌ പിടിയിൽ

പാലക്കാട്‌ ∙ രേഖകൾ ഇല്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 26 ലക്ഷം രൂപയുമായി മലപ്പുറം തിരൂരങ്ങാടി സ്വദേശി അൻസാറിനെ (47) പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നു തിരൂരങ്ങാടിയിലേക്കു പോവുകയായിരുന്ന അൻസാർ പണമടങ്ങിയ ബാഗുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്പിടികൂടിയ പണവും പ്രതിയെയും തുടരന്വേഷണത്തിനായി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ അഡീഷനൽ ഡയറക്ടർക്കു കൈമാറി.ആർപിഎഫ് സിഐ സൂരജ് എസ്.കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.മധുസൂദനൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ വി.സവിൻ, കോൺസ്റ്റബിൾ ശ്രീജിത്ത്‌, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മൈഷാദ്, സി.ലൈജു, എ.ഉമ്മർ ഫാറൂഖ്, സി.സാജിദ്, എസ്.സന്ദീപ് എന്നിവരാണു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *