പാലക്കാട് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്. ഷോക്കേറ്റെതെന്നാണ് പ്രാഥമിക വിവരം. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമാണ് പൂരം അവസാനിച്ചത്. പൂരത്തോട് അനുബന്ധിച്ച് കെട്ടിയ പന്തലുകൾ അഴിച്ചു മാറ്റുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു. ഇതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. വൈകിട്ടോടെയാണ് സംഭവം നടന്നത്. ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി