മികച്ച മാധ്യമ പ്രവർത്തകനുള്ള സവാക് സംസ്ഥാന കമ്മറ്റിയുടെ ആദരവ് ഏറ്റു വാങ്ങി
. ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക് സംസ്ഥാന കമ്മറ്റി) ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള ആദരവ് ആലപ്പുഴ പ്രസ്സ് ക്ലബ്ബിൽ വെച്ച് ഏറ്റുവാങ്ങി. ലോകോത്തര സാഹിത്യകൃതികൾ മലയാളത്തിൽ കഥകളിലൂടെ അവതരിപ്പിച്ച സുപ്രസിദ്ധ കാഥികൻ മൺമറഞ്ഞ വി. സാംബശിവൻ്റെ മകനും ഇപ്പോഴും പിതാവിൻ്റെ പാത കഥാപ്രസംഗത്തിലൂടെ പിൻതുടരുന്ന മകൻ പ്രൊഫ: വസന്തകുമാർ സാംബശിവനിൽ നിന്നാണ് പുരസ്കാര ആദരവ് സ്വീകരിച്ചത്. ഇതിന് മുൻപ് 1998-ൽ മികച്ച യുവജന സാംസ്കാരിക പ്രവർത്തകനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ മാനവവിഭവശേഷി വികസന മന്ത്രാലയം ( കേന്ദ്ര വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് ) ഏർപ്പെടുത്തിയിട്ടുള്ള നെഹൃ യുവജന അവാർഡ് ഡൽഹിയിൽ വെച്ച് ഏറ്റു വാങ്ങിയിട്ടുണ്ട്.

1997-ൽ മികച്ച സാക്ഷരത പ്രവർത്തകനുള്ള ജില്ലയിൽ നിന്നുള്ള അവാർഡ് മുൻ സാംസ്കാരിക മന്ത്രി ടി.എം ജേക്കബ്ബിൽ നിന്ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ സാക്ഷരത യജ്ഞത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളന ത്തിൽ വെച്ച് നവാസ്. K. P. A ഏറ്റു വാങ്ങി. മികച്ച ഗ്രന്ഥശാല പ്രവർത്തകർക്കുള്ള കാൻഫെഡ് അവാർഡും 2000-ൽ ലഭിക്കുകയുണ്ടായി. ഗാന്ധിമിഷൻ കേരളയുടെ യുവജന വിഭാഗം പ്രസിഡൻ്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡൻ്റ്, കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാലയായ പി എൻ പണിക്കർ സ്ഥാപിച്ച് ആദ്യ സെക്രട്ടറിയായിട്ടുള്ള പി.കെ മെമ്മോറിയൽ ഗ്രന്ഥശാല ഭരണസമിതിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൻ്റെ മീഡിയ കോഓർഡിനേറ്റർ, കൾച്ചർ കോ ഓർഡിനേഷൻ കമ്മറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് ,അക്ഷര സംഘം കോ ഓർഡിനേറ്റർ, കഞ്ഞിപ്പാടം എൽ പി സ്കൂൾ മാനേജിംഗ് കമ്മറ്റിയംഗം , കരുമാടി സെൻ്റ് നിക്കോളാസ് എൽ പി സ്ക്കൂൾ പി.ടി എ പ്രസിഡൻ്റ്, അമ്പലപ്പുഴ മീഡിയാ സെൻ്റർ സ്ഥാപക പ്രസിഡൻ്റ്, അമ്പലപ്പുഴ പ്ലസ്സ് ക്ലബ്ബ് പ്രസിഡൻ്റ്, കേരള പത്രപ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൽ 23 വർഷവും സുപ്രഭാതം ദിനപത്രത്തിൽ 4 വർഷവും ലേഖകൻ ആയിരുന്നിട്ടുണ്ട്.
റിപ്പോർട്ട് അനീഷ് ചുനക്കര