March 14, 2026

ഒപ്പംപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  • March 14, 2026
  • 0 min read

രാജപുരം:സഹപാഠികള്‍ക്ക് ഒപ്പംപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥി കാരാക്കോട് തോണിക്കല്ലിലെ വി.എം.അശ്വിന്‍ രാജ് (19) ആണ് ഇന്ന് വൈകിട്ട് കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ചത്. കോളേജ് നടന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കഴിഞ്ഞ് സഹ വിദ്യാര്‍ത്ഥികളോടൊപ്പം കുളിക്കാന്‍എത്തിയതായിരുന്നു. കുളി കഴിഞ്ഞ് കരക്ക് കയറിയെങ്കിലും അപ്പോഴാണ്ഇവര്‍ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ഇതെടുക്കാന്‍ വേണ്ടി വീണ്ടും അശ്വിന്‍ പുഴയില്‍ ഇറങ്ങിയതായിരുന്നു ഇതിനിടെയാണ് അപകടം. മുങ്ങിത്താഴുന്നകണ്ട് കൂടെയുണ്ടായിരുന്ന സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല നാട്ടുകാര്‍ എത്തിയാണ് അശ്വിനെ കരയില്‍ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.
മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരന്‍ തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങള്‍:അശ്വതി (പുടുംങ്കല്ല് ആശുപത്രിയിലെ താല്‍ക്കാലികഫാര്‍മസിസ്റ്റ് ), ഐശ്വര്യ.

Leave a Reply

Your email address will not be published. Required fields are marked *