വയനാട്ടിൽ ഇന്ന് ഹർത്താൽ ; കടകൾ തുറന്നില്ല, വാഹനങ്ങൾ തടയുന്നു.
വയനാട്ടിൽ ഹർത്താൽ പുരോഗമിക്കുന്നു. മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. കൽപ്പറ്റയിലും ലക്കിടിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടയുന്നുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലെ തുടരുന്ന വന്യജീവി ആക്രമണത്തെതുടർന്നാണ് ഇന്ന് വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.



