സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 70 മരണം

ആക്രമണസമയത്ത് ആശുപത്രിയിൽ നിരവധി രോഗികൾ ഉണ്ടായിരുന്നതായാണ് വിവരം. രോഗികളും കൂട്ടിരിപ്പുകാരുമാണ് മരിച്ചവരിൽ അധികവും.
ആക്രമണത്തിന് റിബൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ (ആർഎസ്എഫ്) പ്രാദേശിക ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആരോപണങ്ങളോട് സംഘം ഉടനടി പ്രതികരണമൊന്നും നൽകിയിട്ടില്ല.
സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ 2023 ഏപ്രിൽ മുതലാണ് യുദ്ധം ആരംഭിച്ചത്. ആയിരക്കണക്കിനു പേരാണ് ഇതുവരെ സുഡാനിൽ കൊല്ലപ്പെട്ടത്. നിരവധി പേർ ഭവനരഹിതരായി. രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം യുദ്ധത്തെത്തുടർന്ന് നിലച്ചിരിക്കുകയാണ്.സുഡാനിൽ ആശുപത്രിക്കുനേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ എഴുപത് പേർ കൊല്ലപ്പെട്ടു. എൽ ഫാഷർ പട്ടണത്തിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു ആശുപത്രിയായിരുന്നു ഇതെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചിട്ടുണ്ട്.
സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നു ‘സൗദി ആശുപത്രി’ക്ക് നേരെയുള്ള ആക്രമണം എന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്.