February 5, 2026

ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

  • January 25, 2025
  • 0 min read
ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കോണ്‍ഗ്രസ് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ അറസ്റ്റില്‍. ചോദ്യം ചെയ്യലിനൊടുവിലാണ് ഐ.സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.മുൻകൂർ ജാമ്യമുള്ളതിനാല്‍ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഐ.സി ബാലകൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ മൂന്ന് വരെ പൂത്തുർവയലിലെ എ.ആർ ക്യാമ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീട് വെള്ളിയാഴ്ചയും എം.എല്‍.എയെ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ.യുടെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എം.എല്‍.എയെയുംകൂട്ടി എത്തിയ സംഘത്തിന് ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *