മസ്കറ്റിൽ ഭൂചലനം :റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തി.

മസ്കറ്റ് : ഒമാൻ തലസ്ഥാനമായ മസ്കറ്റിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസ്കറ്റ് സിറ്റിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സംഭവം.