March 14, 2025

ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു :പലായനം ചെയ്തവർ പലസ്തീനിലേക്ക് മടങ്ങിത്തുടങ്ങി.

  • January 19, 2025
  • 1 min read
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു :പലായനം ചെയ്തവർ പലസ്തീനിലേക്ക് മടങ്ങിത്തുടങ്ങി.

ഹമാസ് 3 ബന്ദികളെ പ്രാദേശിക സമയം 4 മണിക്ക് മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോചിപ്പിക്കുന്ന ബന്ദികളെ ഇസ്രയേൽ ഷെബാ മെഡിക്കൽ സെന്ററിലേക്ക് മാറ്റും. പാലായനം ചെയ്തവർ പലസ്തീൻ മേഖലകളിലേക്ക് മടങ്ങി എത്തിതുടങ്ങി. ഇന്ന് മോചിപ്പിക്കപ്പെടുന്ന 3 പേരും ഇസ്രായേൽ പൗരന്മാരാണ്. റോമാനിയൻ, ബ്രിട്ടീഷ് വേരുകൾ ഉള്ളവരാണ് ഇവർ. ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണിത്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്‍റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാർ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിർദ്ദയം കൊന്നൊടുക്കി. 1200ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. പേരുകേട്ട പ്രതിരോധ സംവിധാനം പോലും നിഷ്ഫലമായ മണിക്കൂറുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *