കഴക്കൂട്ടം റെയിൽവേ സ്റ്റേറ്റേഷനിൽ ട്രെയിനിനടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം :കഴക്കൂട്ടം റെയിൽവേ സ്റ്റേറ്റേഷനിൽ യുവതി ട്രെയിനിൽ അടിയിൽ വീണ് മരിച്ചു.തിരുവനന്തപുരം നഗരം ചുറ്റി കാണാൻ കുടുംബത്തോടൊപ്പം വന്ന മധുര സ്വദേശിനി കാർത്തിക ദേവി 35 ആണ് മരിച്ചത്.റെയിൽവേ യുടെ അനാസ്ഥ ആണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു…S:3 കോച്ചു നിർത്തേണ്ടിടത്തു നിന്നിട്ടും അവിടെ എൻജിൻ ആണ് നിർത്തിയതെന്നും S3 യിലേക്ക് ലേഗേജു മായി ഓടിക്കയറവേ ട്രെയിൻ നീങ്ങുകയും തുടർന്ന് ട്രെയിനിനടിയിൽ പെട്ട്മരണം സംഭവിക്കുകയുമായിരുന്നു. ഇവർക്ക് രണ്ട് ആൺ കുട്ടികളും ഭർത്താവും ഉണ്ട്
