March 23, 2026

ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ ലഭിച്ച പൊന്നോമനയ്ക്ക് “സ്‌നിഗ്ദ്ധ “എന്ന് നാമകരണം

  • December 25, 2024
  • 1 min read
ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ ലഭിച്ച പൊന്നോമനയ്ക്ക് “സ്‌നിഗ്ദ്ധ “എന്ന് നാമകരണം

, എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിച്ച് ആരോഗ്യമന്ത്രി വീണാജോർജ് ‘സ്‌നിഗ്ദ്ധ’സ്‌നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നൊക്കെ അര്‍ത്ഥംലഭിച്ച പേരുകളില്‍ നിന്ന് ശിശുക്ഷേമ സമിതിയിലെ രണ്ട് വയസുകാരി ജാനുവാണ് ‘സ്‌നിഗ്ദ്ധ’ എന്ന പേരെഴുതിയ പേപ്പര്‍ തെരഞ്ഞെടുത്തത്. ഇന്ന്, ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിന് പേരിടാന്‍ സുന്ദരങ്ങളായ ഒരു പാട് പേരുകള്‍ നിര്‍ദേശിച്ചു. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ 2400ലധികം പേരാണ് പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ ഒരു പേര് തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍. അതുകൊണ്ടാണ് ഈ പേരുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഒരുപാട് പേര്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് നിര്‍ദേശിക്കപ്പെട്ട മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിഇനി കുഞ്ഞുങ്ങള്‍ക്ക് ഇടാനായി സൂക്ഷിക്കുന്നതാണ് എന്നും വീണാജോർജ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *