പടക്കം കയ്യിലിരുന്ന് പൊട്ടി 2 പേർക്ക് പരിക്ക്.
പോലീസ്നിർദ്ദേശം അവഗണിച്ചും ശക്തി കൂടിയ പടക്കങ്ങൾ പൊട്ടിക്കുന്നത് വ്യാപകമാകുന്നു
റിപ്പോർട്ട് അനീഷ് ചുനക്കര
പാലാ ::പടക്കം കൈയിലിരുന്ന് പൊട്ടി അപകടം, പാലാ മേലുകാവിൽ രണ്ട് പേർക്ക് പൊള്ളലേറ്റുപാലാ മേലുകാവ് വാകക്കാട് പടക്കം പൊട്ടിക്കാനായി കത്തിക്കുമ്പോൾ കൈയ്യിലിരുന്നു പൊട്ടിയാണ് സംഭവം.രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.വാകക്കാട് സ്വദേശികളായ മിൻ്റോ റെജി ( 18 ) ജോസഫ് കുര്യൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ മറവിൽ ശക്തി കൂടിയ പടക്കങ്ങൾ പൊട്ടിക്കുന്നവർക്കെതിരെയും സമയ പരിധി കഴിഞ്ഞും പൊതു ജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് പൊതു ജനങ്ങൾ പറയുന്നു. ആഘോഷങ്ങളുടെ ഭാഗമായി മുൻപ് ഉണ്ടായിട്ടുള്ള അത്യാഹിതങ്ങൾ കണക്കിലെത്ത് രാത്രി പോലീസ് പട്രോളിംഗ് നടത്തി ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം
“Firecracker exploded while holding it in the hand.”