December 25, 2024

ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു

  • December 23, 2024
  • 1 min read
ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു

ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു. മൂന്ന് മാസത്തിനും ഒൻപത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഹരിയാനയിൽ ഹിസറിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തിൽ ഏഴ് കുട്ടികൾ മതിലിനടിയിൽ കുടുങ്ങി.

ഇഷ്ടിക ചൂളയിലെ തൊഴിലാളിയുടെ മക്കളാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് എല്ലാവരും മരിച്ചത്. അപകടം നടക്കുമ്പോൾ ഇരുപത്തിയഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തതായി പരാതി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് ഒരുക്കിയിരുന്നത്. തുടർന്ന് രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവ‍ർത്തകർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

In Haryana, four children died after a chunk of the mud from a traditional mud oven (chulha) collapsed on them.

Leave a Reply

Your email address will not be published. Required fields are marked *