December 25, 2024

ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് കേരളം പ്ലോട്ട് പട്ടിക നൽകിയില്ല: 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം.

  • December 23, 2024
  • 1 min read
ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് കേരളം പ്ലോട്ട് പട്ടിക നൽകിയില്ല: 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നില്ല. 2023ല്‍ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവില്‍ കേരളം അവതരിപ്പിച്ചത്. അതേ സമയം ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ച നിശ്ചല ദൃശ്യങ്ങളുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദില്ലിയിലെ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ദേഷ്യമാണ് അനുമതി നല്‍കാത്തതിന് പിന്നിലെന്ന് മുന്‍മുഖ്യമന്ത്രിയും എഎപിയുടെ തലവനുമായ അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *