ഹണി ട്രാപ്പ് പ്രതിയായ യുവതിയും ആൺ സുഹൃത്തും രണ്ടര കോടി പണം അടക്കം പിടിയിൽ
ഭീഷണിയിൽ കുടുങ്ങി വ്യാപാരി നൽകിയത് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും സ്വത്തുക്കൾ.
റിപ്പോർട്ട് അനീഷ് ചുരുക്കര
കൊല്ലം സ്വദേശികളായ ഷമി എന്നറിയപ്പെടുന്ന ഫബി, സുഹൃത്ത് ടോജൻ എന്നിവരാണ് അറസ്റ്റിൽ ആയത്. തൃശ്ശൂർ സ്വദേശിയായ വ്യാപാരിയെ കുടുക്കിയത് 2020 മുതൽ. ഭീഷണിയിൽ കുടുങ്ങി വ്യാപാരി നൽകിയത് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും സ്വത്തുക്കൾ.
2020ൽ അവിചാരിതമായി പരിചയപ്പെട്ട ഷമി വ്യാപാരിയിൽ നിന്നും പഠനാവശ്യത്തിനായാണ് ആദ്യം സഹായങ്ങൾ അഭ്യർത്ഥിച്ചത്. വാട്ട്സ്ആപ്പ് വഴിയായിരുന്നു സംഭാഷണങ്ങൾ സഹായം തുടർന്ന വ്യാപാരിയെ പിന്നീട് നഗ്നചിത്രങ്ങൾ കാണിച്ചും ഷമി വശീകരിക്കാൻ തുടങ്ങി. തുടർന്ന് സംഭാഷണങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യമൊക്കെ
കയ്യിലുള്ള പണം നൽകി തുടങ്ങിയ വ്യാപാരി. പിന്നീട് ഭാര്യയുടെയും ഭാര്യ മാതാവിന്റെയും പേരുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ച് നൽകുകയായിരുന്നു. ഭീഷണി തുടർന്നപ്പോൾ ഭാര്യയുടെ ആഭരണങ്ങളും പണയം വെച്ച് നൽകി. ബ്ലാക്ക് മെയിൽ വീണ്ടും തുടർന്നപ്പോൾ വ്യാപാരി തന്റെ മകനോട് സത്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്ന് മകനുമൊത്താണ് തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ യുടെ നിർദ്ദേശപ്രകാരം വെസ്റ്റ് സി ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണത്തിൽ ഒടുവിലാണ് കൊല്ലം സ്വദേശിയായ ഷമിയുടെ സുഹൃത്ത് ടോജനെയും പിടികൂടിയത്. ടോജന്റെ നിർദ്ദേശപ്രകാരമായിരുന്നു ബ്ലാക്ക് മെയിൽ തന്ത്രങ്ങൾ. പ്രതി ഷമിയും ടോജനും കൊല്ലം അഷ്ടമുടിയിൽ ദമ്പതി മാരായി ആഡംബര ജീവിതം നയിക്കുകയായിരുന്നു. പോലീസ് അന്വേഷണം മണത്തെറിഞ്ഞ പ്രതികൾ വയനാട്ടിലേക്ക് മുങ്ങുകയായിരുന്നു. വയനാട്ടിലെ ഒളിജീവിതം അവസാനിപ്പിച്ച് വീണ്ടും മുങ്ങുന്നതിനിടയിൽ അങ്കമാലിയിൽ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും പണവും അടക്കം പോലീസ് പിടികൂടി.
അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.